Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊയ്രാള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാള ബുധനാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

നേപ്പാള്‍ ജനാധിപത്യത്തിന്റെ ഭാവി, മാവോയിസ്റുകളുമായി നടത്തിയ സമാധന ചര്‍ച്ച എന്നിവയെല്ലാം കൂടിക്കാഴ്ചയില്‍ പ്രധന ചര്‍ച്ചാവിഷയമാകുമെന്ന് കരുതപ്പെടുന്നു.

കൂടാതെ ഇന്ത്യ മുന്നോട്ടുവെച്ച 600കോടിയുടെ പുനരുദ്ധാരണ പദ്ധതിയുംചര്‍ച്ചയില്‍ പ്രധാന വിഷയമായേക്കും. നേപ്പാളില്‍ ജനാധിപത്യം പുനസ്ഥാപിച്ച ശേഷം കൊയ്രാളയുടെ ആദ്യ വിദേശ പര്യടനമാണിത്.

ചൊവ്വാഴ്ച ഇന്ത്യയിലെത്തിയ കൊയ്രാളയെ പ്രത്യേക പരിഗണന പ്രകാരം പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

വിഘടനവാദവും രാഷ്ട്രീയ അരക്ഷിതാവസ്ഥയുംമൂലം തകര്‍ന്നുപോയ നേപ്പാള്‍ സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം . നേപ്പാളിലെ വ്യവസായ പ്രതിനിധികളും കൊയ്രാളയെ അനുഗമിക്കുന്നുണ്ട്.

നേപ്പാളിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായവും സൈനിക സഹായവും നല്‍കുന്ന രാജ്യമാണ് ഇന്ത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+