വിമാന അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കും
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ വിമാന അറ്റകുറ്റപ്പണി കേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനായി 15 ഏക്കര്‍ ഭൂമിയടക്കം എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി . എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ഇക്കാര്യം താന്‍ എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വി. തുളസീ ദാസിനെയും സര്‍ക്കാറിനെയും അറിയിച്ചുകഴിഞ്ഞു. നിരവധി സംസ്ഥാനങ്ങള്‍ ഇങ്ങനെയൊരു കേന്ദ്രം സ്ഥാപിക്കുന്നതിനായി കഠിനമായി പരിശ്രമിക്കുകയാണ്. കേരളത്തിന്റെ അവസരം ഒരു തരത്തിലും നഷ്ടപ്പെടരുത്- മുഖ്യമന്ത്രി പറഞ്ഞു.
തുളസീദാസുമായി ചര്‍ച്ചനടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡി എഫ് സര്‍ക്കാറിന്റെ കാലത്തുതന്നെ 15ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യക്കു കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
ഇത്തരമൊരുകേന്ദ്രം സ്ഥാപിക്കുന്നതിനായി 500നും 800കോടിക്കുമിടയില്‍ നിക്ഷേപം ആവശ്യമായിവരുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് തുളസീദാസ് അറിയിച്ചു.












Click it and Unblock the Notifications