കര്‍ഷക ആത്മഹത്യ: കേന്ദ്രസംഘമെത്തും
തിരുവനന്തപുരം: സംസ്ഥാത്തെ കര്‍ഷകരെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചു പഠനം നടത്താന്‍ ആസൂത്രണ കമ്മിഷനിലെ ഉന്നത സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും.
കമ്മിഷന്റെ രണ്ട് ഉപദേഷ്ടാക്കളും ഒരു ഡയറക്ടറുമാണ് സംഘത്തിലുള്ളത്. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍, സഹകരണ മന്ത്രി ജി. സുധാകരന്‍ എന്നിവരും സംഘത്തിനൊപ്പമുണ്ട്. അന്വേഷണത്തിനായി സംഘം ബുധനാഴ്ച തന്നെ വയനാട്ടിലേക്ക് പോകും.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി കര്‍ഷകആത്മഹത്യകള്‍ നടന്ന വയനാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംഘം വിവരം ശേഖരിക്കും.
മെയ് 10ന് തിരുവനന്തപുരത്തെത്തുന്ന സംഘം മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications