Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാവിഞ്ചികോഡിനെതിരെ കേരളത്തില്‍ പ്രതിഷേധം

തിരുവനന്തപുരം: വിവാദ ചിത്രമായ ഡാവിഞ്ചി കോഡിന്റെ പ്രദര്‍ശനത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

തൃശ്ശൂര്‍, കോട്ടയം , കോഴിക്കോട് എന്നീ നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഇതേവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ പ്രദര്‍ശനം ആരംഭിച്ചകേന്ദ്രങ്ങളില്‍ ചിത്രത്തിന് വന്‍ ജനത്തിരക്കനുഭവപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരുവനന്തപുരത്ത് ജൂണ്‍ 2നാണ് പ്രദര്‍ശനം ആരംഭിച്ചത്. പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന രംഗത്തുവന്നിട്ടുണ്ട്.

ചിത്രം ക്രൈസ്തവരെയും യേശുക്രിസ്തുവിനെയും ആക്ഷേപിക്കുന്നതരത്തിലുള്ളതാണെന്നാണ് സംഘടനയുടെ ആരോപണം.

സംസ്ഥാനത്ത് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘടനാംഗങ്ങള്‍ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഇവാഞ്ചലിക്കല്‍ സഭാംഗം ടോം സക്കറിയ പറഞ്ഞു. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സക്കറിയ വ്യക്തമാക്കി.

കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ള തൃശ്ശൂരിലെ കൈരളി-ശ്രീ തിയേറ്ററില്‍ അടുത്തയാഴ്ച ഡാവിഞ്ചികോഡിന്റെ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് സൂചന. എന്നാല്‍ പ്രദര്‍ശനം നടത്താനുള്ള തിയേറ്റര്‍ നടപടിക്കെതിരെ തൃശ്ശൂരിലെ ചില ക്രസ്തീയ സംഘടനകളും വിശ്വാസികളും ഇപ്പോള്‍ത്തന്നെ രംഗത്തു വന്നിട്ടുണ്ട്.

പ്രദര്‍ശനനീക്കത്തിനെതിരെ തൃശ്ശൂരില്‍ വ്യാഴാഴ്ച പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ വിശ്വാസികള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കേരള കാത്തലിക് യൂത്ത് മൂവ്മെന്റും കേരള കാത്തലിക് യൂണിയനും സംയുക്തമായി ബുധനാഴ്ച വൈകീട്ട് പ്രതിഷേധ റാലിയും പ്രാര്‍ത്ഥനാ യോഗവും നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+