ഇന്ധനവില ഉയര്‍ത്തിയത് അനാവശ്യനടപടി
കോഴിക്കോട്: ഇന്ധനവില ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേസ് ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും അവരുടെ സാമ്പത്തിക ഭാരം കൂട്ടുകയും ചെയ്യുന്ന വിലകയറ്റം അനാവശ്യമാണെന്ന് പെട്രോളിയം മന്ത്രി മുരളി ഡിയോറക്കു നല്‍കാന്‍ തയ്യാറാക്കിയ നിവേദനത്തില്‍ ചേംബര്‍ പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് കുറ്റപ്പെടുത്തി.
ചെറിയ കാലത്തിനിടയില്‍ ഇന്ധന വില പലതവണ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത് ജീവിതം ദുസ്സഹമാക്കുകയാണ്. ഈ വര്‍ദ്ധനകൊണ്ട് പെട്രോളിയം കമ്പനികള്‍ക്ക് മാത്രമേ ഗുണമുണ്ടാകുകയുള്ളു.
അതുകൊണ്ടു തന്നെ കേന്ദ്രം ഈ തീരുമാനത്തിന്‍മേല്‍ പുനരാലോചന നടത്തുകയും വിലകുറക്കുകയും വേണം. മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും ഇപ്പോഴത്തെ നികുതിനിരക്കില്‍ കുറവുവരുത്തണമെന്നും കുഞ്ഞുമുഹമ്മദ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications