Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവിലവര്‍ദ്ധന: വെള്ളിയാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥനത്ത് വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജൂണ്‍ 9 വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലും വാഹന സമരവും നടത്തും.

വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബിജെപി വെള്ളിയാഴ്ച സംസ്ഥന വ്യാപകമായി ഹര്‍ത്താലിനും, മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമരസമിതി വാഹനപണിമുടക്കിനും ആഹ്വാനം നല്‍കി.

വെള്ളിയാഴ്ച രാവിലെ 6മണിമുതല്‍ വൈകീട്ട് 6വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക. പാല്‍, പത്രം , ആശുപത്രി , മെഡിക്കല്‍ , വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന പണിമുടക്കും രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ്.

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വിവിധ നേതാക്കള്‍ വിലവര്‍ദ്ധനാ തീരുമാനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്്. ഡീസല്‍ വിലവര്‍ദ്ധനയില്‍ നിന്ന് സ്വകാര്യ ബസ്സുകളെ ഒഴിവാക്കുകയോ സബ്സിഡി ഏര്‍പ്പെടുത്തുകയോ വേണമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ തൊഴിലാളിയൂണിയനുകളുടെ ഏകോപന സമിലതി യോഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനുമുന്നില്‍ ഡിഐഎഫ്ഐ , എഐവൈഎഫ്, ജനതാദള്‍ (എസ്) ശിവസേന എന്നീ സംഘടനകള്‍ ചൊവ്വാഴ്ച ധര്‍ണ നടത്തി. ദേശീയ തലത്തില്‍ ശക്തമാകുന്ന സമരത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസ്സും ചേര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+