ശ്രീരാം ഭരത് സിഐഎഎല്‍ മാനേജിംഗ് ഡയറക്ടര്‍
തിരുവനന്തപുരം: ഇന്ത്യന്‍ റവന്യൂ സര്‍വ്വീസസിലെ ശ്രീരാം ഭരതിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ(സിഐഎല്‍) മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഭരതിനെ നിയമിക്കാന്‍ തീരുമാനമായത്.
മന്ത്രസഭാ സമ്മേളനത്തിനുശേഷം മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍ മാനേജിംഗ് ഡയറക്ടറായ വി.ജെ കുര്യന്‍ സ്ഥാനമൊഴിഞ്ഞശേഷം ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസായിരുന്നു ഇതുവരെ സി ഐഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ പദവി വഹിച്ചിരുന്നത്.












Click it and Unblock the Notifications