ഒറ്റപ്പാലം കോടതിയില്‍ വിജിലന്‍സ് റെയ്ഡ്
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ എംഎസിടി കോടതിയില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വിജിലന്‍സ് രജിസ്ട്രാര്‍ എം.വി വിശ്വനാഥന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
കോടതിയില്‍ ജഡ്ജ് കെ. ബാലചന്ദ്രമേനോന്‍ സിറ്റിംഗ് തുടരുന്നതിനിടയില്‍ കാലത്ത് 11.30ഓടെയാണ് പരിശോധക സംഘം എത്തിയത്.
കോടതിയുടെ പ്രവര്‍ത്തനവും കേസുതീര്‍പ്പാക്കുന്നതിലെ കാലതാമസവും സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡു നടത്തിയതെന്നാണ് സൂചന.
വിധി പറയാന്‍ മാറ്റിവെച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ ഇവിടെ കെട്ടിക്കിടക്കുന്നതായി ആരോപണമുണ്ടായിരുന്നു.
ജഡ്ജി ഉള്‍പ്പെടെ അന്വേഷണത്തിന് വിധേയമാകുന്നത് അപൂര്‍വ്വമാണ്. എംഎസിടി കോടതിയിലേത് ജില്ലാജഡ്ജിയുടേതിന് തുല്യമായ തസ്തികയാണ്.
ചീഫ് ജസ്റിസിന്റെ നിയന്ത്രണത്തിനുകീഴിലാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications