കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈത്രി അഴിമതി: അന്വേഷണം പഠനത്തിനുശേഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൈത്രി ഭവന നിര്‍മ്മാണപദ്ധതിയില്‍ അഴിമതി നടത്തിയെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് വിശദമായി പഠിച്ചശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ .

മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങള്‍ എത്രത്തോളം ശരിയാണെന്നറിയുന്നതിനായി ബന്ധപ്പെട്ടവരുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജയിലില്‍ക്കഴിയുന്ന അബ്ദുന്നാസര്‍ മദനിയുടെ മോചനവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുമായി ഉടന്‍ ചര്‍ച്ചനടത്തും. സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ ഈ നിയമസഭാ സമ്മേളനകാലത്തുതന്നെ നിയമനിര്‍മ്മാണം നടത്തും. മാനേജുമെന്റുകളുമായി ചര്‍ച്ചനടത്തിയ ശേഷം അതിനുള്ള നടപടികള്‍ ആരംഭിക്കും. കൂടാതെ സമരം ചെയ്തതിന് യു ഡി എഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട ഏഴ് സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X