സിപിഎം കേന്ദ്രകമ്മറ്റിയോഗം വ്യാഴാഴ്ച തുടങ്ങും
ഹൈദരാബാദ്: സി പിഎം കേന്ദ്രകമ്മറ്റിയോഗം വ്യാഴാഴ്ച ഹൈദരാബാദില്‍ തുടങ്ങും. പെട്രോളിയം വിലവര്‍ദ്ധന യോഗത്തില്‍ മുഖ്യവിഷയമാകാന്‍ സാധ്യതയുള്ളതായി സൂചിപ്പിക്കപ്പെടുന്നു.
ദേശീയ രാഷ്ട്രീയമാണ് യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. ഇന്ധന വിലവര്‍ദ്ധന , ഭക്ഷ്യവിഹിതം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ യു പി എ സര്‍ക്കാര്‍ നയങ്ങളെത്തുടര്‍ന്ന് ഇടുതപാര്‍ട്ടുകള്‍ പുറത്തുനിന്നും നല്‍കുന്ന പിന്തുണ ചോദ്യം ചെയ്യപ്പെടുകയാണ് .
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാടുകളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരാനിടയുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ യോഗം അവലോകനം ചെയ്യും.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യോഗത്തില്‍ പ്രത്യേകമായി ചര്‍ച്ചചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹൈദരാബാദിലെ നിയമസഭാ മന്ദിരത്തിനടുത്തുള്ള ജൂബിലി ഹാളില്‍ച്ചേരുന്ന യോഗത്തില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്.
യോഗം മൂന്നുദിവസം നീണ്ടുനില്‍ക്കും. കേന്ദ്രകമ്മറ്റിയോഗം അപൂര്‍വ്വമായി മാത്രമേ ദില്ലിക്കു പുറത്തു നടക്കാറുള്ളു.












Click it and Unblock the Notifications