താന്‍ നിരപരാധിയാണെന്ന് രാഹുല്‍ മഹാജന്‍
ദില്ലി: മയക്കുമരുന്നു കേസില്‍ താന്‍ നിരപരാധിയാണെന്ന് അന്തരിച്ച ബിജെപി നേതാവ് പ്രമേദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്‍ വ്യാഴാഴ്ച പറഞ്ഞു.
ഇതാദ്യമായാണ് ജൂണ്‍ 1നുണ്ടായ സംഭവങ്ങളെയും അതിനുശേഷം ചുമത്തപ്പെട്ട മയക്കുമരുന്നു കേസിനെയും പറ്റി രാഹുല്‍ പ്രതികരിക്കുന്നത്.
ആര്‍ എം എല്‍ ആശുപത്രിയില്‍ പരിശോധനക്കെത്തിയപ്പോഴാണ് രാഹുല്‍ വാര്‍ത്താലേഖകരോട് സംസാരിച്ചത്.
രാഹുലിന്റെ പൊലീസ് കസ്റഡി വ്യാഴാഴ്ച അവസാനിക്കും.തുടരന്വേഷണത്തിനായി കോടതി പൊലീസ് കസ്റഡി നീട്ടിക്കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.
ജൂണ്‍ 1ന് രാഹുലിനെ പ്രവേശിപ്പക്കുകയും രക്തപരിശോധനാ റിപ്പോര്‍ട്ടിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്ത ദില്ലിയിലെ അപ്പോളോ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications