Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നവീകരിക്കും

ദില്ലി: കൊല്‍ക്കത്ത,ചെന്നൈ വിമാനത്താവളങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിനായി വിമാനത്താവളങ്ങളില്‍ പരിശോധന നടത്തും.

കൊല്‍ക്കത്ത വിമാനത്താവള വികസനത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളമുള്‍പ്പെടെ രാജ്യത്തെ 35വിമാനത്താവളങ്ങള്‍ നവീകരിക്കാന്‍ തീരുമാനിച്ചതായും ഇതിനായുള്ള മന്ത്രിസഭാ സമിതി വ്യക്തമാക്കി.

പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സംയുക്തപങ്കാളിത്തത്തോടെയായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക. 35 നോണ്‍ മെട്രോ വിമാനത്താവളങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ആസൂത്രണ കമ്മീഷന്‍ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ പോളിസി രൂപീകരണത്തിലെ അവസാന പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതുടന്‍തന്നെ അംഗീകാരത്തിനായി മന്ത്രിസഭയില്‍ വെയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+