രാഷ്ട്രപതി യുദ്ധവിമാനത്തില്‍ യാത്രനടത്തി
ദില്ലി: ഇന്ത്യന്‍ വായുസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനമായ സുഖോയ് 30 എംകെഐയില്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം വ്യാഴാഴ്ച യാത്രനടത്തി.
പൂനെയിലെ ലഹഗണ്‍ എയര്‍ ഫോഴ്സ് ബേസില്‍ നിന്നാണ് കലാം ചരിത്ര പ്രധാനമായ യാത്രനടത്തിയത്.
ഈ യാത്രയോടെ യുദ്ധവിമാനത്തില്‍ യാത്രചെയ്യുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയെന്ന സ്ഥാനം കലാമിന് സ്വന്തമായി. ബാല്യകാലത്തെ ഏറ്റവും വലിയ മോഹമാണ് ഇന്ത്യയുടെ പ്രഥമ പൗരന്‍ തന്റെ 74വയസ്സില്‍ സഫലീകരിച്ചത്.
കമാന്‍ഡിംഗ് ഓഫീസര്‍ വിംഗ് കമാന്‍ഡര്‍ അജയ് റാഥോഡായിരിന്നു സുഖോയിയുടെ പൈലറ്റ്. 30മിനിട്ടാണ് കലാം വിമാനത്തില്‍ യാത്രചെയ്തത്.
അടുത്തകാലത്ത് മുങ്ങിക്കപ്പല്‍ യാത്രനടത്തിയതിലൂടെ സമുദ്രാന്തര്‍ യാത്രനടത്തുന്ന ആദ്യ രാഷ്ട്രപതിയെന്ന സ്ഥാനവും കലാം സ്വന്തമാക്കിയിരുന്നു.












Click it and Unblock the Notifications