Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്നു കേസ് : പ്രമുഖര്‍ വലയിലായേക്കും

ദില്ലി: രാഹുല്‍ മഹാജന്റെ പേരിലുള്ള മയക്കുമരുന്നുകേസിന്റെ അന്വേഷണത്തോടെ ബോംബെ കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്നു മാഫിയയുടെ പ്രവര്‍ത്തനങ്ങല്‍ ചുരുളഴിഞ്ഞേക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റഡിയിലെടുത്ത സഹീല്‍ ഷാരൂവിന് മുംബൈസിനിമാരംഗത്തെയും ബിസിനസ് രംഗത്തെയും പലപ്രമുഖരുമായും ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇവരെല്ലാം സഹീലില്‍നിന്ന് പതിവായി മയക്കുമരുന്നു വാങ്ങിക്കുകയും ചെയ്യുന്നുണ്ട്.

ഒരു കാര്‍പ്പറ്റ് വില്‍പ്പനക്കാരന്റെ മകനായ സഹീല്‍ നൈജീരിയക്കാരന്‍ മുഹമ്മദില്‍ നിന്നാണ് മറ്റുള്ളവര്‍ക്കായി മയക്കുമരുന്ന് വാങ്ങുന്നത്. ഇത്തരം പ്രമുഖരില്‍ ഒരാള്‍മാത്രമാണ് രാഹുല്‍ മഹാജന്‍.

രാഹുലും സഹീലും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണാട്ട് പ്ലേസ് സ്റേഷനിലെ ഓഫീസര്‍ സുരേഷ് കൗശിക്ക് മുംബൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.

സഹീലിനും അബ്ദുല്ലയ്ക്കും മുംബൈയിലുള്ള മറ്റു ബന്ധങ്ങളെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തിവരുകയാണ്. മുംബൈയില്‍ വന്‍തോക്കുകള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനായി സഹീല്‍തന്നെ സമീപിക്കുകയും താന്‍ മയക്കുമരുന്നു നല്‍കുകയും ചെയ്തിരുന്നുവെന്ന് ചോദ്യംചെയ്യലിനിടക്ക് അബ്ദുല്ല സമ്മതിച്ചിട്ടുണ്ട്.

മുംബൈയിലെ അറിയപ്പെടുന്ന ഒരു റാംപ് മോഡലിന്റെ പേരും അന്വേഷണത്തിനിടക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്. വിവേക് മോയ്ത്രക്കും രാഹുലിനും അപകടം സംഭവിച്ച രാത്രി രാഹുല്‍ ഈ മോഡലുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും തെളിവുകളുണ്ട്.

ഇതിനിടയില്‍ പൊലീസ് രാഹുലിനെ സഫ്ദര്‍ജംഗിലെ വസതിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. ശ്രീനഗറിലുള്ള ബന്ധങ്ങളെപ്പറ്റി അന്വേഷിക്കുന്നതിനും തെളിവെടുപ്പു നടത്തുന്നതിനും സഹീലിനെ ശ്രീനഗറിലേക്കും കൊണ്ടുപോയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+