Get Updates
Get notified of breaking news, exclusive insights, and must-see stories!

ശങ്കരനാരായണന്‍ കര്‍ണാടക ഗവര്‍ണറാകുമോ?

തിരുവനന്തപുരം: കര്‍ണാടക ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരുടെ പട്ടികയില്‍ കേരളത്തിലെ മുന്‍ ധനമന്ത്രി കെ.ശങ്കരനാരായണന്റെ പേരും ഉള്‍പ്പെട്ടേക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്. എഴുപത്തിമൂന്നുകാരനായ ശങ്കരനാരായണന്‍ നാലുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1977ലാണ് ഇദ്ദേഹം ആദ്യമായി മന്ത്രിസ്ഥാനത്തെത്തിയത്. അന്ന് കൃഷിമന്ത്രിയായി സേവനമനുഷ്ഠിച്ച ശങ്കരനാരായണന്‍ പിന്നീട് 2001-04 കാലത്തെ ആന്റണി സര്‍ക്കാറില്‍ ധനമന്ത്രിയായും നിയമിതനായി.

1985മുതല്‍ 2001വരെയുള്ള നീണ്ട 16വര്‍ഷക്കാലം കോണ്‍ഗ്രസ്സ് കണ്‍വീനറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ കൂടുതല്‍ വിവാദങ്ങളില്‍പ്പെടാത്ത നേതാവെന്ന പ്രതിഛായ സൂക്ഷിക്കുന്ന ശങ്കരനാരായണന്‍ ആന്റണിയുടെ അടുത്ത സുഹൃത്തുകൂടിയാണ്.

ഇപ്പോള്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നത് ആന്റണിയാണ്. കര്‍ണാടക ഗവര്‍ണര്‍ ടി. എന്‍ ചതുര്‍വേദി വിരമിക്കുന്ന ഒഴിവിലേക്കാണ് മറ്റുള്ളവരുടെ പേരുകള്‍ പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+