പുതിയ കോടതികള്‍ സ്ഥാപിക്കണം: ഹൈക്കോടതി
കൊച്ചി: അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വേണ്ടത്ര പുതിയ കോടതികള്‍ സ്ഥാപിക്കാനും നീതിന്യായ രംഗത്ത് വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കാനും ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.
കീഴ്ക്കോടതികളില്‍ കേസുകള്‍ കൂടിവരുന്നതുകാരണം ജോലിഭാരം കൂടുകയും കോടതികാര്യങ്ങള്‍ക്കായി വേണ്ടത്ര ജീവനക്കാരില്ലാതെ വരികയും വന്‍ തോതില്‍ കേസുകള്‍ കെട്ടക്കിടക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കേരള സിവില്‍ ജൂഡീഷ്യല്‍ സ്റാഫ് ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയിന്‍മേല്‍ ജസ്റിസ് വി. കെ ബാലി, ജസ്റിസ് ജെ. ബി കോശി എന്നിവരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നീതിന്യായ മേഖലയില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്ന ഓര്‍ഗനൈസേഷന്‍ ആന്റ് മെത്തേഡ്സ് സംഘത്തിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. 1993ലാണ് സംഘം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
ഈ മേഖലയിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി പുതിയ തസ്തികള്‍ നിര്‍മ്മിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications