മാറാട് റിപ്പോര്‍ട്ട് ആറുമാസത്തിനകം നിയമസഭയില്‍ വെയ്ക്കും
കൊച്ചി: മാറാട് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ വെയ്ക്കുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
മാറാട് കലാപത്തെക്കുറിച്ചന്വേഷിച്ച ജില്ലാ ജഡ്ജി തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരി 20ന് സര്‍ക്കാറിന് കിട്ടിയിരുന്നു.
കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ട കാര്യം സര്‍ക്കാറിന് തീരുമാനിക്കാവുന്നതാണ്. നിയമപ്രകാരം കിട്ടിക്കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കണം. അതിന് ആഗസ്ത് 20വരെ സമയമുണ്ട്.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പീപ്പിള്‍സ് ഫോറം ഫോര്‍ നാച്ചുറല്‍ ജസ്റിസിനുവേണ്ടി സെക്രട്ടറി ഗോകുല്‍ പ്രസാദാണ് ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാറിന്റെ ഉറപ്പിന്മേലാണ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്. 2003 മെയ് 2ന് കോഴിക്കോട് ജില്ലയിലെ മാറാട് നടന്ന വര്‍ഗീയ കലാപത്തില്‍ 9പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications