Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവിലവര്‍ധന: ജൂണ്‍ 13ന് പൊതുപണിമുടക്ക്

തിരുവനന്തപുരം: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് ജൂണ്‍ 13ന് പൊതുപണിമുടക്ക് നടത്താന്‍ എല്‍ഡി എഫ് ആഹ്വാനം ചെയ്തു. ഇടതു പക്ഷ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ ട്രേഡ് യൂണിയന്‍ സ്പോണ്‍സറിംഗ് കമ്മറ്റിയും ചൊവ്വാഴ്ച പണിമുടക്കു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അന്നു തന്നെ സ്വകാര്യ ബസ്സുടമകള്‍ സൂചനാ പണിമുടക്കു നടത്തും. വില വര്‍ദ്ധന പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ അടിയന്തര തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കു നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേസ് ഫെഡറേഷന്‍ അറിയിച്ചു.

വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റിലയന്‍സ് പെട്രോല്‍ പമ്പുകള്‍ ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വെള്ളിയാഴ്ച നടക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+