Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സിപിഎമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്നു: കാരാട്ട്

ഹൈദരാബാദ്: കേരളത്തിലെ സിപിഎമ്മില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തിലാണ് സിപിഎം കേരളഘടകത്തില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയതയെക്കുറിച്ച് കാരാട്ട് റിപ്പോര്‍ട്ട് നല്‍കിയത്.

മലപ്പുറത്ത് നടന്ന സിപിഎം സംസഥാന സമ്മേളനം മുതല്‍ ആരംഭിച്ച വിഭാഗീയത പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപീകരണത്തിലും വരെ ശക്തമായി പ്രതിഫലിച്ചു. ഈ വിഭാഗീയത പാര്‍ട്ടിയുടെ ഐക്യത്തെയും ഭാവിയെയും കുഴപ്പത്തിലാക്കും- കാരാട്ട് പറഞ്ഞു.

പാര്‍ട്ടി കേന്ദ്രകമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയി ലും ഒഴിവുവന്ന സ്ഥാനത്തേക്ക് ആരെ നിര്‍ദ്ദേശിക്കണമെന്ന കാര്യത്തിലും മൂന്നു ദിവസത്തെ യോഗത്തില്‍ തീരുമാനമാകും.

ശനിയാഴ്ച അവസാനിക്കുന്ന കേന്ദ്രകമ്മറ്റിയോഗത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ 13ന് ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+