Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവിലവര്‍ദ്ധന പൂര്‍ണമായി പിന്‍വലിക്കണം: സിപിഎം

ഹൈദരാബാദ്: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന പൂര്‍ണമായി പിന്‍വലിക്കണമെന്ന് ഹൈദരാബാദില്‍ നടക്കുന്ന സിപിഎം കേന്ദ്രകമ്മറ്റി ആവശ്യപ്പെട്ടു.

ഇതിനു കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മറ്റു രാഷ്ട്രീയകക്ഷികളുമായി സഹകരിച്ചുകൊണ്ട് ദേശവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.

നികുതികളും തീരുവകളും കുറച്ച് എണ്ണവില വര്‍ധന ഒഴിവാക്കണമെന്ന സിപിഎം നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല . ഇന്ത്യയില്‍ പെട്രോള്‍ വിലയുടെ 57ശതമാനവും ഡീസല്‍ വിലയുടെ 36 ശതമാനവും നികുതിയാണ്. ഹൈദരാബാദില്‍ വ്യാഴാഴ്ചയാരംഭിച്ച കേന്ദ്രകമ്മറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് നീലോല്‍പല്‍ ബസു പറഞ്ഞു.

ഇന്ധനവിലവര്‍ദ്ധനക്കെതിരായ സമരത്തില്‍ തെലുങ്കു ദേശം പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി , രാഷ്ട്രീയ ലോക് ദള്‍. അസം ഗണപരിഷദ് തുടങ്ങിയ പാര്‍ട്ടകള്‍ സഹകരിക്കുമെന്ന് സമ്മതിച്ചിട്ടുള്ളതായി ബസു അറിയിച്ചു.

യുപിഎ സര്‍ക്കാറിനുനുള്ള പിന്തുണ തുടരണോയെന്ന കാര്യം തീരുമാനിക്കുന്നത് സര്‍ക്കാറിന്റെ നീക്കങ്ങളടിസ്ഥാനമാക്കിയായിരിക്കും. ഇപ്പോള്‍ ഇന്ധന വിലവര്‍ദ്ധന കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം അതിനാല്‍ യോഗത്തിന്റെ ആദ്യ ദിവസം അക്കാര്യമാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്നും ബസു വ്യക്തമാക്കി.

എന്നാല്‍ യുപിഎയുടെ നിരവധി നടപടികള്‍ തുടക്കത്തില്‍ത്തന്നെ യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഏകോപനസമിതി ബഹിഷ്കരണം വീണ്ടും ആലോചിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ പിന്തുണ പിന്‍വലിക്കണമെന്നതരത്തിലുള്ള കടുത്ത തീരുമാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല.

വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടരുന്ന യോഗത്തില്‍ മറ്റു സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തുടങ്ങി 83പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും, ജ്യോതി ബസുവും ആരോഗ്യ പരമായ കാരണങ്ങളാല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+