മയക്കുമരുന്നുകേസ്: രാഹുല്‍ മഹാജന്‍ തീഹാര്‍ ജയിലില്‍
ദില്ലി: മയക്കുമരുന്നു കേസില്‍ പ്രതിയാക്കപ്പെട്ട് തീഹാര്‍ ജിയിലില്‍ പ്രവേശിപ്പിച്ച രാഹുല്‍ മഹാജന്റെ ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്ന് വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് രാഹുലിനെ തീഹാര്‍ ജയിലിലേക്ക് കൊണ്ടുപോയത്.. മൂന്നാം നമ്പര്‍ ജയിലില്‍ നാലാംനമ്പര്‍ മുറിയിലാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. നാലാം നമ്പര്‍ മുറിയില്‍ മറ്റ് രണ്ടു പേര്‍ കൂടിയുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നു കഴിക്കാന്‍ വ്യാഴാഴ്ച രാത്രി രാഹുല്‍ കൂട്ടാക്കിയിട്ടില്ലെന്ന് ജയിലധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അഞ്ചുദിവസം കൂടി പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യം മെട്രോപ്പൊളിറ്റന്‍ മജിസ്രേട്ട് എ.കെ ചതുര്‍വേദി തള്ളുകയും 14ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡു ചെയ്യുകയുമായിരുന്നു.
കോടതിയിലെത്തിയപ്പോള്‍ മോഹാലസ്യപ്പെട്ട രാഹുലിന് വൈദ്യ സഹായം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തില്‍ രാഹുല്‍ സഹകരിക്കുന്നില്ലെന്നും നുണപരിശോധന നടത്തണമെന്നും പബ്സിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അതുസംബന്ധിച്ച് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല.
സഹീലിന്റെയും രാഹുലിന്റെയും പേരിലുള്ളേ കേസുകള്‍ കൂട്ടിക്കുഴയ്ക്കരുതെന്നും. രാഹുലിന്റെ പേരിലുള്ളേതിനേക്കാള്‍ ഗുരുതരമാണ് സഹീലിന്റെ പേരിലുള്ളകേസെന്നും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി നാര്‍ക്കോട്ടിക് ആക്ട് പ്രകാരം തള്ളുകയായിരുന്നു.












Click it and Unblock the Notifications