സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു
തിരിവനന്തപുരം: ഇന്ധനവിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വെള്ളിയാഴ്ച കാലത്ത് ആറുമണിയ്ക്കാരംഭിച്ചു.
പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബി എം എസിന്റെ നേതൃത്വത്തിലുള്ള മോട്ടര്‍ തൊഴിലാളികളും വെള്ളിയാഴ്ച പണിമുടക്കുന്നുണ്ട്.
വിലവര്‍ദ്ധനയിലൂടെ ലഭിക്കുന്ന 200കോടി വേണ്ടെന്നു വെച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ അമിതഭാരം കുറയ്ക്കണമെന്ന് ബി ജെ പി വക്താവ് ബി.കെ ശേഖര്‍ ആവശ്യപ്പെട്ടു.
വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇടുതുമുന്നണി ജൂണ്‍ 13 ചൊവ്വാഴ്ച പൊതുപണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇടതു ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ ട്രേഡ് യൂണിയന്‍ സ്പോണ്‍സറിംഗ് കമ്മറ്റിയും പണിമുടക്കും.












Click it and Unblock the Notifications