സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം
തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണ്ണം.
സ്വകാര്യ വാഹനങ്ങളൊഴികെ മറ്റുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ നില വളരെ കുറവാണ്.
കെഎസ് ആര്‍ ടിസി ബസ്സുകള്‍ മിക്കതും വ്യാഴാഴ്ച രാത്രിതന്നെ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. കൊച്ചിയില്‍ ഏതാനും കെഎസ് ആര്‍ടിസി ബസ്സുകള്‍ പൊലീസ് അകമ്പടിയോടെ സര്‍വ്വീസ് നടത്തി.
മിക്കജില്ലയിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഒരിടത്തുനിന്നും ഇതേവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിരവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് പാര്‍ട്ടി നേതാവ് ബി. കെ ശേഖര്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications