Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വസ്ത്ര ലോകശ്രദ്ധ നേടുന്നു

ബാലരാമപുരം: ആയുര്‍വേദ ടൂറിസം കൊണ്ട് ലോകത്തിന് ആഥിത്യമരുളുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഒരുത്പന്നം കൂടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ബാലരാമപുരത്തുള്ള ഹാന്റ് ലും വീവേഴ്സ് ഡവലപ്പ്മെന്റ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വസ്ത്ര യാണ് ലോകശ്രദ്ധനേടുന്ന പുതിയ ഉത്പന്നം.

ആയുര്‍വ്വേദ ടൂറിസത്തിനൊപ്പം ആയുര്‍വസ്ത്രയും വന്‍ പ്രചാരം നേടുകയാണ്. ഇതിനെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും ഉത്പന്നങ്ങളുടെ പ്രചാരണത്തിനുമൊക്കെയായി ഒരു കോടി രൂപചെലവില്‍ ഒരു ആയുര്‍വേദ സെന്ററും സൊസൈറ്റി സ്ഥാപിച്ചിട്ടുണ്ട്.

ആയുര്‍വ്വേദൗഷദങ്ങള്‍ പ്രത്യേക തരത്തില്‍ ചേര്‍ത്തെടുത്ത നൂലുകള്‍ കൊണ്ടാണ് ആയുര്‍വസ്ത്ര നെയ്യുന്നത്. ഇതിന്റെ ഉപയോഗം പ്രമേഹം, രക്തസമ്മര്‍ദ്ദം, ത്വക് രോഗങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തിന് സഹായിക്കുന്നതായി കേരള ഗവ. ആയുര്‍വേദ കോളേജില്‍ അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ആയുര്‍വസ്ത്രയെക്കുറിച്ചറിയാന്‍ പ്രതിദിനം നിരവധി പേര്‍ നേരിട്ടും ഫോണ്‍വഴിയുമൊക്കെയായിസൊസൈറ്റിയുടെ ഷോറൂമുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഹാന്റ് ലൂം വീവേഴ്സ് സൊസൈറ്റിയിലെ രാജന്‍ പറയുന്നു.

പച്ചമരുന്നുകള്‍ ഒരു കൃത്യമായ അളവില്‍ പുഴുങ്ങുമ്പോള്‍ പുറത്തുവരുന്ന നീരാവി ഒരു നിശ്ചിത സമയം വസ്ത്രങ്ങളില്‍ കൊള്ളിക്കുകയാണ് ചെയ്യുന്നത്. ചന്ദനം , മഞ്ഞള്‍, വേപ്പ് തുടങ്ങി വിവിധ തരം പച്ചമരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

തിരുവനനന്തപുരത്തിന് സമീപപ്രദേശങ്ങളിലുള്ള കാടുകളില്‍ നിന്നാണ് ഇതിനാവശ്യമായ ഔഷധച്ചെടികള്‍ കൊണ്ടുവരുന്നത്. ആദിവാസികളാണ് വനാന്തരങ്ങളില്‍നിന്ന് വേണ്ടത്ര പച്ചമരുന്നുകള്‍ സൊസൈറ്റിയിലെത്തിക്കുന്നത്.

ആയുര്‍വസ്ത്രയുടെ വില്പന കാര്യമായി നടക്കുന്നുണ്ടെങ്കിലും അതിന്റെ ലാഭവിഹിതം കാടുകളിലലഞ്ഞ് മരുന്നുകല്‍ ശേഖരിക്കുന്ന ആദിവാസിത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

കാടുകളിലെ പ്രതികൂലസാഹചര്യങ്ങള്‍ അതിജീവിച്ച് ജോലിചെയ്യുന്ന തങ്ങള്‍ക്ക് സാധാരണതൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിപോലും തരുന്നില്ലെന്ന് മരുന്നുശേഖരിക്കുന്ന സുരേന്ദ്രന്‍ കാണി പറയുന്നു. കഴിഞ്ഞവര്‍ഷം ആയുര്‍വസ്ത്രയുടെ വില്‍പന വഴി ഒരു ലക്ഷത്തോളം രൂപയാണ് സൊസൈറ്റിക്ക് ലഭിച്ചത്. ഇതിലൊരുചെറിയ വിഹിതം പോലും ഈ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല.

ഈ വര്‍ഷം ഉത്പന്നത്തിന് കുറേക്കൂടി പ്രചാരം ലഭിച്ചതിനാല്‍ വില്‍പന കൂടാനിടയുണ്ടെന്നും യുകെ, ഇറ്റലി,ജര്‍മനി, യുഎസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും സൊസൈറ്റി അധികൃതര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+