മുന്‍ എംപി കെ.ഗോപാലന്‍ അന്തരിച്ചു
കോഴിക്കോട്: സ്വാതന്ത്യ്ര സമര സേനാനിയും സോഷ്യലിസ്റ് നേതാവും മുന്‍ എംപിയുമായ കെ. ഗോപാലന്‍ അന്തരിച്ചു.
അദ്ദേഹത്തിന് 88വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോഴിക്കോട് ചക്കോരത്തുകുളത്തെ വസതിയിലാണ് മരണം നടന്നത്.
അവിഭജിത കോണ്‍ഗ്രസ്സിന്റെസംസ്ഥാനസെക്രട്ടറി, ഡിസിസി പ്രസിഡന്റ് , എഐസിസി അംഗം എന്നീസ്ഥാനങ്ങളും ഗോപാലന്‍ വഹിച്ചിട്ടുണ്ട്.
സാഹിത്യകാരനും പത്രവര്‍ത്തകനും കൂടിയായിരുന്ന അദ്ദേഹം ജനതാപാര്‍ട്ടി കേരള ഘടത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് നാലുമക്കളുണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 11മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.












Click it and Unblock the Notifications