ഇന്ധനവിലവര്‍ധന: യാത്രാക്കൂലി വര്‍ദ്ധിപ്പിക്കില്ലെന്ന് മന്ത്രി
കൊച്ചി: ഇന്ധനവിലവര്‍ധനയെത്തുടര്‍ന്ന് സംസ്ഥാനത്തെ ബസ്സ് യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ഗതാഗതമന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി.
മാത്രല്ല ഇന്ധനവിലവര്‍ദ്ധന കെ എസ് ആര്‍ ടി സിക്ക് വന്‍ ബാധ്യതയാണ് വരുത്തുക. ഭീമമായ ഇന്ധനവര്‍ദ്ധനമൂലമുണ്ടാകുന്ന അമിത സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുവേണ്ടി പല പോവഴികളും സര്‍ക്കാര്‍ ആലോചിച്ചുവരുകയാണ്- മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ബസ്സുകളുടെ ബോഡി ബില്‍ഡിംഗുമായി ബന്ധപ്പെട്ടുനടന്ന 17.46 ലക്ഷം കോടി രൂപയുടെ അഴിമതി കണ്ടെത്താന്‍ കര്‍ശനമായ അന്വേഷണം നടത്തും. കോര്‍പ്പറേഷന് സ്വന്തമായി ബോഡി ബില്‍ഡിംഗ് യൂണിറ്റ് ഉണ്ടായിരിക്കെ പുറത്തുള്ള സ്വകാര്യ ഏജന്‍സികള്‍ക്ക് ടെന്‍ഡര്‍ നല്‍കുന്നതിലാണ് അഴിമതി നടന്നിരിക്കുന്നതെന്ന് ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications