Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രം കവര്‍ച്ച: മോഷ്ടാവ് പിടിയില്‍

കാസര്‍കോട്: കണ്ണൂരിലെ പുഴാതിതെരു ഗണപതി ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റു ചെയ്തു.

അന്നൂരിലെ വിറകിന്റടുത്ത് രാധാകൃഷ്ണനെ(39)യാണ് പൊലീസ് അറസ്റ് ചെയ്തത്. ഇയാളില്‍ നിന്നും ലഭിച്ച സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും കളവുപോയ ആഭരണങ്ങളാണെന്ന് സ്ഥിരീകരിച്ചു.

കാസര്‍കോട് ജില്ലയിലെ നീലേശ്വരം റയില്‍വെ ഫ്ലൈ ഓവറില്‍ നിന്നാണ് പൊലീസ് രാധാകൃഷ്ണനെ പിടികൂടിയത്. ഇയാള്‍ക്ക് മറ്റു നിരവധി മോഷണക്കേസുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

നീലേശ്വരം ചതുരക്കിണര്‍ പരിസരത്ത് താമസിച്ചിരുന്ന രാധാകൃഷ്ണന്‍ ഇപ്പോള്‍ വളപട്ടണം റയില്‍വെ സ്റേഷന്‍ പരിസരത്താണ് താമസം. ക്ഷേത്രത്തിലെ ഭണ്ഡാരപ്പുരയുടെ പൂട്ടുപൊളിച്ച് അകത്തുകടന്നാണ് തിരുവാഭരണം അടക്കമുള്ള സ്വര്‍ണ്ണം വെള്ളി ആഭരണങ്ങല്‍ കവര്‍ന്നത്.

27 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 400ഗ്രാം വരുന്നവെള്ളിയാഭരണങ്ങളും 3000രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി പൊലീസില്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+