വിതുര കേസ് : ജഗതി കോടതില്‍ ഹാജരായി
കോട്ടയം: വിതുരപെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാര്‍ വെള്ളിയാഴ്ച രാവിലെ പ്രത്യേക കോടതി ജഡ്ജിക്കു മുമ്പാകെ ഹാജരായി.
കേസിലെ വിചാരണ ജൂലൈ 18ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിതുര കേസില്‍ തനിക്കെതിരെയുള്ള കുറ്റപത്രം നിലനല്‍ക്കുന്നതല്ലെന്നും അത് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ജഗതി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഈ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സ്ത്രീപീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോട്ടയത്തെ പ്രത്യേക കോടതിയില്‍ തുടര്‍നടപടികള്‍ ആരംഭിച്ചത്.
കോട്ടയത്തുള്ള ഷൂട്ടിംഗ് സെറ്റില്‍ നിന്ന് സുഹൃത്തിന്റെ ബൈക്കിലാണ് ജഗതി കോടതിയിലെത്തിയത്.












Click it and Unblock the Notifications