അമര്‍നാഥ് യാത്ര തുടങ്ങി
ജമ്മു: പ്രശസ്തമായ അമര്‍നാഥ് യാത്ര ജൂണ്‍ 10 ശനിയാഴ്ച ആരംഭിച്ചു. ജമ്മുവിലെ എംഎ സ്റേഡിയത്തില്‍ നിന്നും ആയിരത്തോളം തീര്‍ത്ഥാടകരടങ്ങിയ ആദ്യസംഘം പഹല്‍ഗാം ബേസ് ക്യാമ്പിലേക്ക് യാത്ര തിരിച്ചു.
മുപ്പതു വാഹനങ്ങളിലായാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നത്. ജമ്മു കശ്മീര്‍ മന്ത്രി മംഗത് റാം ശര്‍മ യാത്ര ഉദ്ഘാടനം ചെയ്തു.
തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കാനായി ജമ്മുവില്‍ 13 കമ്പനി പാരാമിലിട്ടറി സൈന്യത്തെയും ശ്രീനഗര്‍ മേഖലയില്‍ 60 കമ്പനി പാരാമിലിട്ടറി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications