ആന്ധ്രയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു
ഹൈദരാബാദ്: ആന്ധ്രപ്രേദശില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പെട്രോളിന് ലിറ്ററിന് 40പൈസയും ഡീസലിന് 22 പൈസയുമാണ് കുറച്ചത്. ഇന്ധന വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡോ.വൈ.എസ് രാജശേഖര റെഡ്ഢി വില്പന നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് വിലകുറക്കാന്‍ തീരുമാനമായത്.
വിലകുറച്ചതോടെ പെട്രോളിന്റെ വില്പന നികുതി നിരക്ക് 34ശതമാനത്തില്‍ നിന്ന് 33ആയും ഡീസലിന്റെത് 23ശതമാനത്തില്‍ നിന്ന് 22.25ശതമാനമായും കുറയുമെന്ന് മുഖ്യമന്ത്രിയുടെ ഒഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications