സ്വാശ്രയ ബില്‍ അടുത്ത നിയമസഭയില്‍: എം.എ ബേബി
ഹൈദരാബാദ്: സംസ്ഥാനത്തെ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള ബില്‍ അടുത്തനിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.
വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളെ സാമൂഹിക നിയന്ത്രണത്തില്‍ കൊണ്ടുവരുകയെന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ നടപടികളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വെറും കച്ചവടമാക്കിമാറ്റിയത്. മുമ്പുണ്ടായിരുന്നതുപോലെ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയിലും വിദേശത്തും ലഭ്യമായിരുന്ന പരിഗണന തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തും.
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications