വിനയ് കത്യാറിനെതിരെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു
ജമ്മു: തീവ്രവാദികളെ കൊല്ലുന്ന ആളുകള്‍ക്ക് പണം പ്രതിഫലമായി നല്‍കുമെന്ന പ്രസ്താവന നടത്തിയതിന് ബിജെപി നേതാക്കളായ വിനയ് കത്യാറിനും സാഹിബ് സിംഗ് വര്‍മയ്ക്കുമെതിരെ ജമ്മു കശ്മീര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു.
പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നും വര്‍ഗീയ വികാരം ഇളക്കിവിടുന്നുവെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം.
തീവ്രവാദിയെ കൊല്ലുന്നയാള്‍ക്ക് ഒരു ലക്ഷം രൂപയും തീവ്രവാദികളുമായി ഏറ്റുമുട്ടി ഭരിക്കുന്നയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് കത്യാറും വര്‍മയും പ്രസ്താവന നടത്തിയിരുന്നു.












Click it and Unblock the Notifications