മഹാജന്‍ കേസ്: സഹീലിനെ ദില്ലിയിലേക്ക് തിരികെ കൊണ്ടുവന്നു
ദില്ലി: രാഹുല്‍ മഹാജന്‍ ലഹരി മരുന്ന് കേസിലെ പ്രതികളിലൊരാളായ സഹീല്‍ സാരൂവിനെ വീണ്ടും ദില്ലിയിലേക്ക് കൊണ്ടുവന്നു. വെള്ളിയാഴ്ച സഹീലിന്റെ ശ്രീനഗറിലെ വീട്ടില്‍ ദില്ലി പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
ശ്രീനഗറിലെ സഹീലിന്റെ വീട്ടില്‍ പൊലീസ് രണ്ട് മണിക്കൂറോളം റെയ്ഡ് നടത്തിയിരുന്നു. പ്രത്യേകിച്ച് തെളിവൊന്നും റെയ്ഡില്‍ പൊലീസിന് കണ്ടുകിട്ടിയിട്ടില്ല.
ജൂണ്‍ ഒന്നിന് രാഹുല്‍ മഹാജന്റെ വീട്ടില്‍ നടത്തിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തപ്പോള്‍ സഹീല്‍ ധരിച്ച വസ്ത്രം പൊലീസ് പിടിച്ചെടുത്തു. രണ്ടിടത്തു നിന്നായാണ് വസ്ത്രങ്ങള്‍ കണ്ടെടുത്തത്.
സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായാണ് സഹീലാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് ആരോപണം.


Click it and Unblock the Notifications