ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സപ്തംബറില്‍
കോഴിക്കോട്: സെപ്തംബര്‍ ആദ്യവാരത്തില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
പുതിയ ഔദ്യോഗിക ഭാരവാഹികള്‍ , സംസ്ഥാന പ്രസിഡന്റ് , ദേശീയ കൗണ്‍സിലിലേക്കുള്ള അംഗങ്ങള്‍ എന്നിവരെ സപ്തംബറില്‍ തിരഞ്ഞെടുക്കും. ജില്ലാ, ബ്ലോക്ക് തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ആഗസ്തിലാണ് നടക്കുക.
ഇന്ധന വില വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമനത്തിനെതിരെ വരുംദിവസങ്ങളില്‍ പാര്‍ട്ടി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
വിലവര്‍ദ്ധനവഴി വില്പനനികുതിയിനത്തില്‍ ലഭിക്കുന്ന അധികവരുമാനം വേണ്ടെന്നു വെച്ച് സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications