കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പാക്കും: മന്ത്രി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതി സുതാര്യമായി നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ ഉത്തരമേഖലയിലെ ആറ് ജില്ലകളിലെ ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് മന്ത്രി ഇത് പറഞ്ഞത്.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധിക്കും. ഏഴിമല, മാഹി, ചൊവ്വര ഉള്‍പ്പെടെ ചെറുതും വലുതുമായ നൂറോളം പദ്ധതികള്‍ ഈ വര്‍ഷം തന്നെ കമ്മിഷന്‍ ചെയ്യും. വിവിധ കാരണങ്ങളാല്‍ ഇഴഞ്ഞു നീങ്ങുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.

ജലനിധി പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. നിലവില്‍ പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയുടെ നടത്തിപ്പിലെ പിശകുകള്‍ അന്വേഷിക്കും. സംസ്ഥാനത്തിന്റെ ജലവിഭവ സമ്പത്ത് സംരക്ഷിക്കുന്നതിനും ജലസ്രോതസുകളുടെ കൈയേറ്റവും മലിനീകരണവും തടയുന്നതിനും ജലവിഭവ സംരക്ഷണ നയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X