കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബോര്‍ഡ് വിഭജനം: സമയപരിധി നീട്ടി

  • By Staff
Google Oneindia Malayalam News

തിരവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് വിഭജനത്തിനായി കേന്ദ്ര ഊര്‍ജ മന്ത്രാലയം ആറുമാസത്തെ സമയം കൂടി അനുവദിച്ചു.

2003ലെ വൈദ്യുതി നിയമപ്രകാരം ഉത്പാദനം, പ്രസരണം, വിതരണം എന്നിവയ്ക്കായി ബോര്‍ഡിനെ മൂന്നു കമ്പനികളായി വിഭജിക്കണമെന്നാണ് ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ഇതിനായി സമയപരിധി നീട്ടി നല്‍കുന്നത് ഇത് മൂന്നാം തവണയാണ്. കഴിഞ്ഞ തവണ നല്‍കിയ കാലാവധി ജൂണ്‍മാസത്തോടെ അവസാനിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് മൂന്നാംതവണയും സമയം നീട്ടി നല്‍കിയത്.

സംസ്ഥാനത്തെ വൈദ്യുതി മന്ത്രി എ.കെ ബാലന്‍ കേന്ദ്ര ഊര്‍ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയെക്കണ്ട് ബോര്‍ഡ് വിഭജനത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആറുമാസത്തെ സമയം കൂടി ലഭിച്ചിരിക്കുന്നത്.

സമയം പരിധി നീട്ടിനല്‍കാനാവശ്യപ്പെട്ടതുകൂടാതെ സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലാ സ്ഥാപനമാക്കി നിലനിര്‍ത്താന്‍ അനുമതി നല്‍കണമെന്നും ഊര്‍ജമന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലന്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കെഎസ്ഇബി തൊഴിലാളിസംഘടകളുമായും ബോര്‍ഡു വിഭജനവുമായി ബന്ധപ്പെട്ട വിദഗ്ധരുമായും ചര്‍ച്ചനടത്തുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X