ഇന്ധനവില വര്‍ദ്ധന: ഇടതുയോഗത്തില്‍ ചര്‍ച്ചചെയ്യും
തിരുവനന്തപുരം: ജൂണ്‍ 14ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്പനനികുതിയില്‍ കുറവു വരുത്തുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പു റിപ്പോര്‍ട്ടിന്റെ അവലോകനത്തിനായി ചേര്‍ന്ന രണ്ടുദിവസം നീണ്ട പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിന്റെയും ഡീസലിന്റെയും വില്പന നികുതി കുറയ്ക്കുന്ന കാര്യത്തില്‍ സിപിഐ പ്രത്യേക താല്പര്യമെടുക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വെളിയം പറഞ്ഞു.
ഇന്ധനവിലവര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ഇടതു തൊഴിലാളി സംഘടനകള്‍ ജൂണ്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പൊതുപണിമുടക്കിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വെളിയം വ്യക്തമാക്കി.












Click it and Unblock the Notifications