തിങ്കളാഴ്ച പരാതിപരിഹാര സെല്‍ പ്രവര്‍ത്തനമാരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പ്രത്യേക പരാതി പരിഹാര സെല്‍ പ്രവര്‍ത്തനമാരംഭിക്കും.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരമാണ് സെല്‍ തുടങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ക്കെതിരായ പരാതികളും സര്‍വ്വിസില്‍ നിന്നും വിരമിച്ച ഉദ്യോഗലസ്ഥരുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട പരാതികളും ഇവിടെ നല്‍കാം.
പരാതിക്കാര്‍ക്ക് ഇവിടെനിന്നും നിര്‍ബന്ധമായും രസീത് നല്‍കും.ആവശ്യമുള്ളവര്‍ക്കു സൗജന്യ നിയമ സഹായവും സെല്‍ വഴി ലഭിക്കും. ഡിജിപിയെ നേരില്‍ കാണണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടാല്‍ കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യങ്ങളും സെല്‍ സജ്ജമാക്കും.
ഡിവൈഎസ് പിമാരായ എസ്. വിജയന്‍, കെ.സുകുമാരപിള്ള എന്നിവരും രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന സംഘമാണ് സെല്ലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക. നേരത്തേതന്നെ ഇത്തരമൊരു സൗകര്യം ഇവിടെയുണ്ടായിരുന്നുവെങ്കിലും പരാതിക്കാര്‍ക്കു രസീത് നല്‍കാതെ മടക്കിയയ്ക്കുകയായിരുന്നു പതിവ്.
പിന്നീട് ലഭിക്കുന്ന പരാതികളെല്ലാം പൂഴ്ത്തുകയും ആരോപണവിധേയരായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആരോപണവും ഉയര്‍ന്നുവന്നു. അക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് രസീത് നിര്‍ബന്ധമാക്കിയത്.












Click it and Unblock the Notifications