Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ സീറ്റുകള്‍ കിട്ടുമായിരുന്നു: വെളിയം

തിരുവനന്തപുരം: പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഐക്യമുണ്ടായിരുന്നുവെങ്കില്‍ എല്‍ഡിഎഫിന് പത്ത് സീറ്റെങ്കിലും അധികം കിട്ടുമായിരുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് വര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ മികച്ചവിജയത്തില്‍ അതിരുകവിഞ്ഞ് ആഹ്ലാദിക്കേണ്ട കാര്യമില്ല. വന്‍ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റുമ്പോള്‍ത്തന്നെ കേരളജനത ഭാരിച്ച ഉത്തരവാദിത്തമാണ് എല്‍ഡിഎഫിന് നല്‍കിയിരിക്കുന്നത്.

അവരുടെ പ്രതീക്ഷളെ യാഥാര്‍ത്ഥ്യമാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി കൂട്ടായി തീരുമാനിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും വേണം. സ്വകാര്യ മേഖലയെയും പൊതുമേഖലയെയും കൂടുതല്‍ വികസിപ്പിക്കണം. അതിനായി കേരളത്തിനു പുറത്തുള്ള മലയാളികളായ മാനേജ്മെന്റ് വിദഗ്ധരെ സംസ്ഥാനത്തേക്ക് കൊണ്ടുവരണം- അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുപക്ഷത്തിലുള്ള വിശ്വാസം വര്‍ദ്ധിച്ചതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത. ലീഗ് നേതൃത്വത്തില്‍ അണികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു.ക്രസ്ത്യന്‍ സമൂഹവും പാര്‍ട്ടിക്കെതിരെയുള്ള അന്ധമായ വിരോധം ഉപേക്ഷിച്ചു. തിരഞ്ഞെടുപ്പു ഫലങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത് -ഭാര്‍ഗവന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+