വെള്ളപ്പൊക്കം: ചൈനയില്‍ 93 മരണം
ബീജിംഗ്: ചൈനയില്‍ രണ്ടാഴ്ച തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 93ആയി.
ശനിയാഴ്ച 11 പേരെക്കൂടി കാണാതായതായി റിപ്പോര്‍ട്ടുണ്ട്. നിരവധിയാളുകള്‍ വീടുകളുപേക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയാണ്. ഒന്‍പത് പ്രവിശ്യകളിലെ ഒന്നേ കാല്‍ കോടിയോളം ആളുകളാണ് വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ പ്രധാനമായും അനുഭവിക്കുന്നത്.
ചുരുങ്ങിയത് 5,60,000ത്തോളം ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴയിലും വെള്ളപ്പൊക്കത്തിലുമായി 766 കോടി യാന്‍ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പലപ്രദേശങ്ങളിലും വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. വെള്ളപ്പൊക്കക്കെടുതികള്‍ ഏറ്റവു രൂക്ഷമായ ഫ്യൂജിയന്‍ പ്രവിശ്യയില്‍ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4 കോടി യാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications