പ്രക്ഷോഭം നിര്‍ത്തി നികുതി കുറയ്ക്കൂ: ആര്‍എസ്എസ്
ദില്ലി: ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ സത്യസന്ധമായ നിലപാടല്ലയുള്ളതെന്ന് ആര്‍എസ്എസ് നേതൃത്വം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവിലവര്‍ദ്ധനവുവഴി ലഭിക്കുന്ന അധികനികുതികുറച്ച് ജനങ്ങളുടെ സാമ്പത്തികഭാരത്തിന് ആശ്വസം നല്‍കി മാതൃകകാണിക്കണമെന്നാണ് ആര്‍എസ്എസ് അതിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നത്.
കേന്ദ്രത്തില്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിക്കുകയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതേ വില വര്‍ദ്ധനവ് അംഗീകരിക്കുകയും സമരം നടത്തി ജനജീവിതം ദുരിതത്തിലാക്കുകയും ചെയ്യുന്നത് മാതൃകാപരമല്ലെന്നാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം.
ഒപ്പം ഇന്ധനവില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെയും നികുതികുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തെയും പത്രം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഇന്ധനവിലയില്‍ പ്രതിഷേധിക്കുന്ന ഇടതുപാര്‍ട്ടികള്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കാന്‍ തയ്യാറാവാത്തതിനെയും പത്രം വിമര്‍ശിക്കുന്നു.












Click it and Unblock the Notifications