മദനിക്കു വിദഗ്ധ ചികിത്സ നല്‍കും: കരുണാനിധി
ചെന്നൈ: കോയമ്പത്തൂര്‍ ജയിലില്‍ക്കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കരുണാനിധി കേരളത്തിന്റെ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന് ഉറപ്പു നല്‍കി.
ശനിയാഴ്ച രാത്രി കരുണാനിധിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് കരുണാനിധി വി.എസിന് ഉറപ്പുനല്‍കിയത്. മദനിയുടെ ജാമ്യം സംബന്ധിച്ച കാര്യങ്ങള്‍ നിയമവിദ്ഗ്ധരുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും കരുണാനിധി അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാല്‍ അണക്കെട്ടും നദീജലക്കരാറുകളും സംബന്ധിച്ച് മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകള്‍ നടത്താനും ഇരുമുഖ്യമന്ത്രിമാരുംചര്‍ച്ചചെയ്ത് തീരുമാനിച്ചിട്ടുണ്ട്.
കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ ശനിയാഴ്ച രാത്രി നടന്ന മുക്കാല്‍ മണിക്കൂര്‍ നീണ്ടചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി എം. എ ബേബി, അച്യുതനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ബാലഗോപാലന്‍, തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ദുരൈ മുരുകന്‍, തമിഴ്നാട് വൈദ്യുതി മന്ത്രി ആര്‍ക്കോട്ട് വീരസ്വാമി , തമിഴ്നാട് ചീഫ് സെക്രട്ടറി ത്രിപാഠി, എന്നിവര്‍ പങ്കെടുത്തു. വി.എസ് ഞായറാഴ്ച തിരുവനന്തപുരത്തേക്കു മടങ്ങും.












Click it and Unblock the Notifications