Get Updates
Get notified of breaking news, exclusive insights, and must-see stories!

അറുപതാം ജന്മദിനത്തില്‍ സ്ഥാനമൊഴിയും: നാരായണമൂര്‍ത്തി

ബാംഗ്ലൂര്‍: അറുപതാം ജന്മദിനമായ ആഗസ്ത് 20ന് താന്‍ ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്ന് എന്‍ ആര്‍ നാരായണമൂര്‍ത്തി പറഞ്ഞു. ആഗസ്ത് 20ന് ശേഷം നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായിതുടരാനാണ് ആഗ്രഹമെന്നും പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍ പറഞ്ഞു.

ഇന്‍ഫോസിസിന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷിക യോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 1981ലാണ് 10,000രൂപ മൂലധനവുമായി നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ആറുപേര്‍ ചേര്‍ന്ന് ഇന്‍ഫോസിസ് സ്ഥാപിച്ചത്. 2005-06വര്‍ഷത്തില്‍ 215 കോടി യുഎസ് ഡോളറായിരുന്നു ഇന്‍ഫോസിസിന്റെ വരുമാനം.

നാസ്ഡാകില്‍ ലിസ്റുചെയ്യപ്പെട്ട കമ്പനിയില്‍ ഇപ്പോള്‍ 52,000ജോലിക്കാരുണ്ട്. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ രാഷ്ട്രീയത്തിലിറങ്ങാനൊന്നും താല്പര്യമില്ലെന്ന് മൂര്‍ത്തി വ്യക്തമാക്കി. പല കമ്പനികളുടെയും ബോര്‍ഡിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സര്‍വ്വകലാശാലകളിലും മറ്റും നാരായണമൂര്‍ത്തിയുടെ സാന്നിദ്ധ്യമുണ്ട്.

യു.എസിലും യൂറോപ്പിലും ഏഷ്യാപെസഫിക്കിലുമുള്ള പല കമ്പനികളുടെയുെ സര്‍വ്വകലാശാലകളുടെയും ഉപദേശക ബോര്‍ഡിലുള്ളതുകൊണ്ട് ഇന്‍ഫോസിസില്‍ നിന്ന് വിരമിച്ചാലും താന്‍ തിരക്കിലായിരിക്കുമെന്ന് നാരായണമൂര്‍ത്തി പറഞ്ഞു. രാഷ്ട്രീയത്തിന് താന്‍ ചേര്‍ന്നതല്ലെന്നും മൂര്‍ത്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+