ദില്ലിയില്‍ 42 ലക്ഷത്തിന്റെ മയക്കുമരുന്നു പിടിച്ചു
ദില്ലി: ആഗോളവിപണിയില്‍ 42 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകള്‍ ദില്ലിപൊലീസിലെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
പടിഞ്ഞാറന്‍ ദില്ലിയിലെ തിലക് നഗര്‍ ഭാഗത്തുനിന്നും നൈജീരിയക്കാരനായ കയുഷ് ഇബ്രാഹിം(ടോണി)എന്നയാളുടെ പക്കല്‍നിന്നാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. 41 ലക്ഷം രൂപ വിലവരുന്ന 415 ഗ്രാം ഹെറോയിനും 15 ഗ്രാമോളം ഗുളികരൂപത്തിലുള്ള കൊക്കെയ്നുമാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
പിടിയിലായ ഇബ്രാഹിം സ്ഥിരമായി മയക്കുമരുന്നു വില്പന നടത്തുന്ന ആളാണെന്നും ഇയാളില്‍നിന്നും നഗരത്തിലെ മയക്കുമരുന്നു മാഫിയയെക്കുറിച്ച് കൂടുതള്‍ വിവരങ്ങള്‍ ലഭിക്കാനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച നടന്ന മറ്റൊരു മയക്കുമരുന്നുവേട്ടയില്‍ 60ലക്ഷം രൂപവിലവരുന്ന ഹെറോയിനും ദില്ലി പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാളുകളെ അറസ്റുചെയ്യുകയും ചെയ്തിട്ടുണ്ട്.
രാഹുല്‍ മഹാജന്റെ പേരിലുള്ള മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞകുറേ ദിവസങ്ങളായ ി ദില്ലിയില്‍ വന്‍ മയക്കമരുന്നുവേട്ട നടക്കുകയാണ്.
പ്രമോദ് മഹാജന്റെ സെക്രട്ടറിയായിരുന്ന അന്തരിച്ച വിവേക് മോയ്ത്രയ്ക്കും രാഹുലിനും മയക്കുമരുന്ന് ലഭിച്ചത് നൈജീരിയക്കാരനായ അബ്ദുള്ള വഴിയാണെന്ന് അന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു. രാഹുല്‍ക്കേസുമായി ബന്ധപ്പെട്ട് അറസ്റിലായ മൂന്ന് നൈജീരിയക്കാരില്‍ ഒരാളാണ് അബ്ദുള്ള.












Click it and Unblock the Notifications