ഡാവിഞ്ചികോഡ് നിരോധിക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
ദില്ലി: വിവാദ ചിത്രം ഡാവിഞ്ചികോഡിന്റെ പ്രദര്‍ശനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു സമര്‍പ്പിച്ച രണ്ട് ഹര്‍ജികളിള്‍ സുപ്രിംകോടതി തീങ്കളാഴ്ച വാദം കേള്‍ക്കും.
ചിത്രത്തിനൊപ്പം തന്നെ അതിനാധാരമായ ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചികോഡ് എന്ന നോവലും വിപണിയില്‍നിന്നും പിന്‍വലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആള്‍ ഇന്ത്യ ക്രിസ്റ്യന്‍സ് വെല്‍ഫേര്‍ അസോസിയേഷനും മാത്യൂസ് എന്നൊരു വ്യക്തിയുമാണ് പരാതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ക്രിസ്തുമതക്കാരുടെ വിശ്വാസത്തെയും ബൈബിളിനെയും ആക്ഷേപിക്കുന്നതായതിനാല്‍ ചിത്രിത്തിന്റെ പ്രദര്‍ശനം തടയണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനകം തന്നെ വിശ്വാസികളില്‍ നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് പല സംസ്ഥനങ്ങളിലും ചിത്രം നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications