Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികജാതി സംവരണമയര്‍ത്തുന്ന കാര്യം പരിഗണനയില്‍

ദില്ലി: പട്ടികജാതിക്കാര്‍ക്കുള്ള സംവരണം ഇപ്പോഴുള്ള 15 ശതമാനത്തില്‍നിന്ന് 16.23 ശതമാനമായി ഉയര്‍ത്തുന്ന കാര്യം സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം പരിഗണിക്കുന്നു.

ജനസംഖ്യയില്‍ പട്ടികജാതിക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് സംവരണനിരക്ക് ഉയര്‍ത്താനായി മന്ത്രാലയം ആലോചിക്കുന്നതെന്ന് സാമൂഹിക നീതി-ശാക്തീകരണ മന്ത്രി മീരാ കുമാര്‍ അറിയിച്ചു.

സ്വന്തം സമുദായത്തിനു പുറത്തുനുന്നും വിവാഹബന്ധത്തിലേര്‍പ്പെടുന്ന ദളിത സ്ത്രീകളുടെ കുട്ടികള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താനും മന്ത്രാലയം ആലോചിക്കുന്നതായി മീരാ കുമാര്‍ വ്യക്തമാക്കി.

2001ലെ സെന്‍സസ് പ്രകാരം മൊത്തം ജനസംഖ്യയില്‍ ദളിത വിഭാഗത്തിന്റെ എണ്ണം 16.23 ആണ്. 1961ലെ സെന്‍സസ് പ്രകാരമുള്ള 15ശതമാനത്തിലാണ് ഇപ്പോള്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ദളിത വിഭാഗമായി പരിഗണിക്കപ്പെടുന്ന 68 ജാതികളും ബുദ്ധമതവും കൂടി പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഈ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. അതിനാല്‍ ഇവര്‍ക്കു നല്‍കുന്ന സംവരണത്തിലും മാറ്റം വരുത്തേണ്ടത് ആവശ്യമാണ്- മന്ത്രി പറഞ്ഞു.

ഇപ്പോള്‍ 49.5ശതമാനമാണ് നിലവിലുള്ള സംവരണം. ഇതില്‍ പട്ടികജാതിക്കാര്‍ക്ക് 15, പട്ടികവര്‍ഗ്ഗം-7.5, മറ്റുപിന്നോക്കവിഭാഗം-27 എന്നിങ്ങനെയാണ് സംവരണനില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+