കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക പ്രതിസന്ധി: നിവേദനം മൂന്നു ദിവസത്തിനകം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെ സംസ്ഥാനത്തുള്ള കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് വിവിധ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മൂന്നുദിവസത്തിനുള്ളില്‍ കേന്ദ്ര ആസൂത്രണ കമ്മിഷന് സമര്‍പ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് , കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ എന്നിവര്‍ അറിയിച്ചു.

കേരളത്തിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചും കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചും പഠനം നടത്താനെത്തിയ ആസൂത്രണ കമ്മിഷന്‍ പ്രതിനിധികളായ ആര്‍.ബന്ദോപാദ്ധ്യായ, ബി.സി.മുണ്ടെ, സദാമതെ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് നടത്തിയ അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ കേന്ദ്ര സംഘം ഞായറാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യും. ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട ശുപാര്‍ശകള്‍ക്ക് അന്തിമരൂപം നല്‍കും.

161 കര്‍ഷക ആത്മഹത്യകളേ വയനാട്ടില്‍ നടന്നിട്ടുള്ളു എന്നാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക് . എന്നാല്‍ കേന്ദ്രസംഘത്തിന്റെ പരിശോധനയില്‍ 321 കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 58 പേരുടെ ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യയായി പരിഗണിക്കണമെന്ന് വയനാട്ടിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥര്‍ സംശയമുന്നയിച്ചതുമൂലം അംഗീകരിക്കപ്പെട്ടില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു.

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ മൊത്തം പണം ആവശ്യപ്പെടുന്നതിനുപകരം കേന്ദ്ര സര്‍ക്കാറിന് ഇപ്പോള്‍ നിലവിലുള്ള പദ്ധതികളില്‍ വയനാട് ജില്ലയ്ക്ക് ഗുണം ലഭിക്കുന്ന പദ്ധതികള്‍ ഏതെന്ന് കണ്ടെത്തി അവ നടപ്പാക്കാന്‍ നിവേദനത്തിലൂടെ ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് കേന്ദ്ര സംഘം വ്യക്തമാക്കിയിട്ടുണ്ട്.

അത്തരത്തിലൊരു നിവേദനമായിരിക്കും കേരളം സമര്‍പ്പിക്കുക. വയനാട് ജില്ലയ്ക്കു വേണ്ടിയുള്ള പദ്ധതി തയ്യാറാക്കാനാണ് കേന്ദ്രസംഘം വന്നതെങ്കിലും മറ്റു ജില്ലകളുടെ പ്രശ്നങ്ങള്‍ കൂടി നിവേദനത്തില്‍ ഉള്‍പ്പെടുത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X