പൊള്ളലേറ്റ മലയാളി ബഹ്റിനില്‍ ഗുരുതരാവസ്ഥയില്‍
ദുബൈ: പൊള്ളലേറ്റതിനെത്തുടര്‍ന്ന് ബഹറിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാലക്കാട് കറുകപുത്തൂര്‍ സ്വദേശിയായ സി.പി മൊയ്ദു(35) ജീവനുവേണ്ടി പൊരുതുന്നു.
സ്റൗവ്വില്‍ നിന്ന് ധരിച്ചിരുന്ന പോളിയസ്റര്‍ ഷര്‍ട്ടിന് തീപിടിച്ചാണ് മൊയ്ദുവിന് പൊള്ളലേറ്റത്. ശരീരത്തില്‍ നാല്പതുശതമാനത്തോളം പൊള്ളലേറ്റ ഇയാളുടെ രണ്ടുകൈകളില്‍നിന്നുമായി എട്ട് വിരലുകള്‍ മുറിച്ചുകളയേണ്ടിവന്നിട്ടുണ്ടെന്ന് സുഹൃത്ത് പി. അബ്ദുള്‍ മജീദ് പറഞ്ഞു.
തയ്യല്‍ ജോലിക്കാരനായ മൊയ്ദു 18മാസം മുമ്പാണ് ബഹറിനിലെത്തിയത്. പലരില്‍നിന്നും പണം പിരിച്ചെടുത്താണ് ആശുപത്രിയില്‍ക്കഴിയുന്ന മൊയ്ദുവിന്റെ ചികിത്സ നടത്തുന്നത്. നാട്ടില്‍ ഭാര്യയും എട്ടുവയസായ ഒരു മകനുമുണ്ട്.












Click it and Unblock the Notifications