രാഹുല്‍ മഹാജനെ പ്രത്യേക കോടതിയില്‍ ഹാജരാക്കി
ദില്ലി: ലഹരിമരുന്ന് കേസില്‍ റിമാന്റില്‍ കഴിയുന്ന രാഹുല്‍ മഹാജനെ തിങ്കളാഴ്ച പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി.
രാഹുല്‍ മഹാജന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ വിചാരണ നടത്താനുള്ള ദില്ലി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഞായറാഴ്ച ദില്ലി പൊലീസ് ഒരു റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേസ് പ്രത്യേക കോടതിയിലേക്കു മാറ്റണമെന്നാണ് ദില്ലി പൊലീസ് ആവശ്യപ്പെടുന്നത്.
ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി രാഹുല്‍ മഹാജനെ ഹാജരാക്കുന്നതിനായി പ്രത്യേക കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications