ഡാവിഞ്ചികോഡ്: ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി: വിവാദ ചിത്രം ഡാവിഞ്ചി കോഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി.
സെന്‍സര്‍ ബോര്‍ഡും സര്‍ക്കാരും ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കെ തടസവാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റിസുമാരായ അരിജിത് പസായത്, അല്‍തമാസ് കബീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു.
ചിത്രം ആധാരമാക്കിയിട്ടുള്ള പുസ്തകം ഫിക്ഷനാണെന്നിരിക്കെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന വാദത്തിന് അടിസ്ഥാനമില്ല. 2003ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ മൂന്ന് വര്‍ഷത്തിനു ശേഷമാണ് പ്രതിഷേധമുയരുന്നതെന്ന കാര്യത്തില്‍ സുപ്രിം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.












Click it and Unblock the Notifications